പേജുകള്‍‌

2017, മേയ് 27, ശനിയാഴ്‌ച

Post delivery care in Kochi

പ്രസവിച്ച് കഴിഞ്ഞാൽ പിന്നെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണ്ട എന്ന് വെയ്ക്കുന്നവരാണ് പല സ്ത്രീകളും. പണ്ടു കാലത്ത് പ്രസവരക്ഷക്ക് വേണ്ട പ്രാധാന്യം കൊടുത്തിരുന്നു. എന്നാല്‍ തിരക്കുള്ള ജീവിതശൈലിയിലേക്ക് സ്ത്രീകളും മാറിയതിൽ പിന്നെ പ്രസവശുശ്രൂഷ പേരിനു മാത്രമായി. എന്നാല്‍ പ്രസവശേഷമാണ് ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഗർഭാവസ്ഥയിൽ ലഭിക്കുന്ന അതേ പരിചരണം തന്നെയായിരിക്കണം പ്രസവശേഷവും ലഭിക്കേണ്ടത്.അമ്മയായതിനു ശേഷം പലരുടേയും ശ്രദ്ധ പലപ്പോഴും കുഞ്ഞിൽ മാത്രമായി ഒതുങ്ങും. എന്നാല്‍ അമ്മയ്ക്കും കുഞ്ഞിനും കൃത്യമായ പരിചരണം പ്രസവശേഷം അത്യാവശ്യമാണ്.

http://aayushiayurveda.com/post-delivery-care-in-ayurveda/


പ്രസവശേഷം സ്ത്രീകൾക്ക്  ആരോഗ്യം വീണ്ടെടുക്കാൻ  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇനിപ്പറയുന്ന കാര്യങ്ങൾ സ്ത്രീകൾ കൃത്യമായും പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാൻ ചെയ്യേണ്ടതാണ്:
വിശ്രമം: പ്രസവശേഷം സ്ത്രീകൾ തീർച്ചയായും വിശ്രമിക്കുക തന്നെ വേണം. ആ സമയം മറ്റു ജോലികളിൽ ഏർപ്പെടുന്നത് ഭാവിയിൽ വിവിധതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും.
ഉറക്കം: ഉറക്കമാണ് മറ്റൊന്ന്, പ്രസവശേഷം ഉറക്കം അത്യാവശ്യമായി വേണ്ട ഒന്നാണ്. നവജാതശിശു അധികസമയവും ഉറങ്ങുക തന്നെയായിരിക്കും. അതോടൊപ്പം തന്നെ അമ്മയ്ക്കും കൃത്യമായ ഉറക്കം ലഭിക്കണം.
കുളി: പ്രസവശേഷം കുളിക്കുമ്പോൾ ശ്രദ്ദിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. വയറിൽ നല്ലതുപോലെ മസ്സാജ് ചെയ്യേണ്ടത് അത്യാവശയമാണ്. ഇത് വയറൊതുക്കാനും ചര്മത്തിലെ രക്തയോട്ടം വർധിക്കാനും സഹായിക്കുന്നു.
മുലയൂട്ടൽ: കുഞ്ഞിനെ മുലയൂട്ടുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ദിക്കേണ്ടതാണ്. മുലപ്പാലിലൂടെ കലോറി കുറയാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഇതു തടിയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്നു.
വെള്ളം: പ്രസവശേഷം ആവശ്യത്തിന് വെള്ളം കുടിക്കണം, വെള്ളം ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ്. കാരണം നിർജലീകരണം ശരീരത്തെ വളരെയധികം അപകടത്തിലെത്തിക്കുന്നു.
ഭക്ഷണം: പ്രസവശേഷം കൃത്യ സമയത്തു നന്നായി ഭക്ഷണം കഴിക്കാൻ ശ്രദ്ദിക്കണം. അതിനു ഒരു തരത്തിലുള്ള വിമുഖതയും കാണിക്കരുത്, കാണിച്ചാൽ അത് പിന്നീട് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും വഴിവെയ്ക്കും.

ചില ഭക്ഷണങ്ങൾ പ്രസവശേഷം നിർബന്ധമായും കഴിക്കേണ്ടതായുണ്ട്. അവയെക്കുറിച്ച് പല സ്ത്രീകൾക്കും  അറിവില്ല. ഇത്തരത്തിൽ പ്രസവശേഷം നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
  • മുട്ട: പ്രസവശേഷം നിർബന്ധമായും മുട്ട കഴിക്കണം. മുട്ട പ്രോട്ടീനിന്റെ  കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. 
  • ചെറുപയർ: ചെറുപയർ  ആണ് മറ്റൊന്ന്, മുട്ടപോലെതന്നെ ഇതും പ്രോട്ടീനിന്റെ കലവറയാണ്. അതുകൊണ്ട് തന്നെ മുട്ടയ്ക്ക് പകരം ചെറുപയർ കഴിയ്ക്കുന്നതും നല്ലതാണ്.
  • ഇലവര്ഗങ്ങൾ: പ്രസവശേഷം ഇലവര്ഗങ്ങൾ കഴിയ്‌ക്കേണ്ടതും അത്യാവശ്യമാണ്. അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ആരോഗ്യം ലഭിയ്ക്കാന്‍ ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം സ്ഥിരമായി കഴിയ്ക്കാം.
  • ഓറഞ്ച്: പ്രസവശേഷമാണ് വിറ്റാമിൻ സി കൂടുതൽ ആവശ്യം. വിറ്റാമിൻ സി പ്രധാനം ചെയ്യാനും  ഊർജം നൽകാനും  ഇത്രയും പറ്റിയ പഴം വേറൊന്നില്ലെന്ന് സംശയം കൂടാതെ പറയാം. 
  • ബ്രൗണ്‍ റൈസ്: പ്രസവശേഷം തടി കുറയ്ക്കാൻ  ശ്രമിക്കുന്നവരാണ് പല സ്ത്രീകളും. എന്നാൽ പെട്ടെന്ന് തടി കുറയ്ക്കുന്നത് ആരോഗ്യപരമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ബ്രൗണ്‍ റൈസ് കഴിക്കുകയാണ് നല്ലത്. ഇത് ശരീരത്തിന് ആവശ്യമായ കലോറി നൽകുന്നു.
  • പാൽ: പ്രസവശേഷം പാലും പാലുൽപ്പന്നങ്ങളും ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടിക്ക് പാല് കൊടുക്കുമ്പോൾ  അതേ അളവിലുള്ള പോഷകങ്ങൾ അമ്മയ്ക്കും ലഭിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
  • പച്ചക്കറികൾ: പ്രസവശേഷം  ഭക്ഷണം കഴിയ്ക്കുമ്പോള്‍ പ്ലേറ്റിൽ പകുതിയെങ്കിലും പച്ചക്കറികൾ കൊണ്ടുള്ള വിഭവമായിരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.
ഭക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. റിഫൈന്‍ഡ് ബ്രെഡ്, പാസ്ത, പഞ്ചസാര തുടങ്ങിയവയ്‌ക്കെല്ലാം പ്രസവശേഷം അല്‍പം നിയന്ത്രണം വെയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ആയുർവേദത്തിൽ  പ്രസവശുശ്രൂഷയെ പറ്റി വ്യക്തമായി പറയുന്നുണ്ട്. നിങ്ങളുടെ പ്രസവാനന്തര ശുശ്രുഷകൾക്കും മറ്റു ചികിത്സകൾക്കുമായി ആയുർവേദത്തിൽ (Ayurveda Treatment in Kerala) വർഷങ്ങളുടെ  പരിചയ  സമ്പത്തുള്ള ആയുഷി ഹെൽത്ത്  കെയറുമായി ബന്ധപെടാവുന്നതാണ്.  
http://aayushiayurveda.com/contact-us/
കൂടുതൽ വിവരങ്ങൾക്കായി
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക  : aayushiayurveda.com
നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കുക : info.aayushihealthcare@gmail.com

2017, മേയ് 26, വെള്ളിയാഴ്‌ച

PCODക്ക് ആയുർവേദ പ്രദിവിധി

സ്ത്രീ വന്ധ്യതയ്ക്കു കാരണമാകുന്ന പ്രധാന പ്രശ്നങ്ങളില് ഒന്നായി മാറിയിരിക്കുകയാണ് PCOD അഥവാ പോലിസിസ്റ്റിക് ഓവറി ഡിസീസ്. ഹോർമോൺ പ്രശ്നങ്ങൾ കൊണ്ട് ഗർഭപാത്രത്തിൽ സിസ്റ്റുകള് വരുന്ന അവസ്ഥയാണിത്. പൊതുവെ സിസ്റ്റ് എന്നറിയപ്പെടുന്ന ഇത് സാധാരണ 25 വയസു കഴിഞ്ഞ സ്ത്രീകളിൽ വരാനാണ് സാധ്യത കൂടുതൽ. എന്നാൽ ഇപ്പോഴത്തെ മാറിയ ജീവിത സാഹചര്യങ്ങളിൽ ടീനേജ് പ്രായത്തിലുള്ള പെണ്കുട്ടികളിലും കൂടി ഈ പ്രശ്നം കണ്ടുവരുന്നു. 

http://aayushiayurveda.com/treatment-for-pcos/

എന്താണ് PCOD ?

PCOD അഥവാ പോലിസിസ്റ്റിക് ഓവറി ഡിസീസ് ഉണ്ടാവാനുള്ള പ്രധാന കാരണം ഹോർമോൺ ക്രമക്കേടുകളാണ്. ഇത് മാസമുറ ക്രമക്കേടുകളുണ്ടാക്കും. മാസമുറ കൃത്യമായി വരാത്തത് ഓവറിയില് സിസ്റ്റുകള്ക്കു വഴി വയ്ക്കും. പോളിസിസ്റ്റിക് ഓവറി ഗർഭധാരണത്തിന് തടസം നില്ക്കുന്ന ഒരു രോഗമാണ്. എന്നാൽ, ഇത് ഗർഭധാരണത്തിന് ബുദ്ധിമുട്ടാവുമെങ്കിലും പോളിസിസ്റ്റിക് ഓവറിയുള്ളവർക്ക് ഗർഭിണിയാകാൻ സാധിക്കുകയില്ലെന്നില്ല.
ഒരു പരിധി വരെ ഭക്ഷണക്രമീകരണങ്ങളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താന് സാധിയ്ക്കും. വൈറ്റമിന് ഡി അടങ്ങിയ ഭക്ഷണങ്ങളും ഗ്ലൈസമിക് ഇന്ഡെക്സ് കുറഞ്ഞ ഭക്ഷണങ്ങളും ഇതിന് സഹായിക്കുകയും ചെയ്യും.

PCOD യുടെ ലക്ഷണങ്ങൾ

നിങ്ങൾക്ക് PCOD ഉണ്ടോ ഇല്ലയോ എന്നു നിർണ്ണയിക്കാൻ സഹായിക്കുന്ന ചില രോഗലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
  • ക്രമരഹിതമായ ആർത്തവചക്രം
  • അസാധാരണമായ പൊണ്ണത്തടി
  • ഹോർമോൺ അസന്തുലിതാവസ്ഥ
  • കഴുത്തിൽ ഇരുണ്ട പാടുകൾ
  • മുഖക്കുരു അല്ലെങ്കിൽ എണ്ണമയമുള്ള ചർമ്മം
  • അസാധാരണ തലമുടി വളർച്ച അല്ലെങ്കിൽ നഷ്ടം

http://aayushiayurveda.com/treatment-for-pcos/

കാരണങ്ങൾ

ഇനിപറയുന്നവ ശരീരത്തിൽ വിഷാംശങ്ങൾ സൃഷ്ടിക്കുകയും പിസിഒഡി പോലുള്ള രോഗങ്ങൾക്ക് കാരണമാക്കുകയും ചെയ്യുന്നു:
  • അനുചിതമായ ജീവിതശൈലിയും ഭക്ഷണവും
  • ഹോർമോൺ അല്ലെങ്കിൽ ഗർഭനിരോധന ഗുളികകളുടെ അമിതമായ ഉപയോഗം 
  • മാനസിക സമ്മർദ്ദം
  • ശാരീരിക വ്യായാമക്കുറവ്
  • പാരമ്പര്യം: നിങ്ങളുടെ അമ്മയ്ക്കോ സഹോദരിക്കോ പി.സി.ഒ.യു ടെ ചരിത്രമുണ്ടെങ്കിൽ, ഈ ആരോഗ്യപ്രശ്നം നിങ്ങൾക്കുമുണ്ടാകാൻ  സാധ്യതയുണ്ട്

ഭക്ഷണക്രമീകരണം

ഒരു പരിധി വരെ ഭക്ഷണക്രമീകരണങ്ങളിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സാധിയ്ക്കും. വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞ ഭക്ഷണങ്ങളും ഇതിന് സഹായിക്കുകയും ചെയ്യും. PCOD ഉള്ളവർ ശുദ്ധമായ മാവും, പഞ്ചസാരയും, കാർബോഹൈഡ്രേറ്റ്സ് എന്നിവയിൽ നിന്നും മാറിനിൽക്കണമെന്ന് ഓർക്കണം. പോളിസിസ്റ്റിക് ഓവറിക്ക് ചില പ്രധിവിധിയും ഒരു പരിധിവരെ അത് തടയാനും സഹായിക്കുന്ന ഭക്ഷണങ്ങളാണ് താഴെ പറയുന്നവ.
  • സാൽമൺ മൽസ്യങ്ങൾ പോളിസിസ്റ്റിക് ഓവറിയ്ക്കുള്ള ഒരു പ്രതിവിധിയാണ്. ഇവ സിസ്റ്റുകള്‍ തടയുന്ന ആന്‍ഡ്രോജന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനു സഹായിക്കും.
  • ബാര്‍ലിയും ഇന്‍സുലിന്‍ പ്രതിരോധശേഷിക്കെതിരെ പ്രവര്‍ത്തിക്കും. 
  • കറുവാപ്പട്ട തടി കുറയ്ക്കാനും ഇന്‍സുലിന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കും.
  • കൂണ്‍ പോളിസിസ്റ്റിക് ഓവറി തടയാനുള്ള മറ്റൊരു ഭക്ഷണമാണ്.
  • മധുരക്കിഴങ്ങും തക്കാളിയും ഗ്ലൈസമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങളാണ്.
  • പാല് മാസമുറ ക്രമക്കേടുകൾ തടയാൻ സഹായിക്കും. കൊഴുപ്പു കളഞ്ഞ പാല്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
  • ചീര പോലുള്ള ഭക്ഷണങ്ങള്‍ തടി കുറച്ച് ഓവുലേഷന്‍ കൃത്യമായി നടക്കാന്‍ സഹായിക്കുന്നവയാണ്.
സ്ത്രീകളുടെ  പിസിഓഡി  മുതലുള്ള എല്ലാ വന്ധ്യതാ പ്രശനങ്ങൾക്കും ആയുർവേദത്തിലൂടെ(Ayurveda Treatment In Kerala) ശാശ്വത പരിഹാരം ലഭിക്കാൻ ആയുഷി ഹെൽത്ത് കെയറുമായി ബന്ധപെടാവുന്നതാണ്. ആയുർവേദത്തിൽ വർഷങ്ങളുടെ പരിചയ  സമ്പത്തുള്ള  ആയുഷി ഹെൽത്ത് കെയർ സെന്റർ നിങ്ങൾക്ക് ഫലപ്രദമായ  ചികിത്സ  ഉറപ്പു നൽകുന്നു 

http://aayushiayurveda.com/contact-us/


കൂടുതൽ വിവരങ്ങൾക്കായി
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക  : aayushiayurveda.com
നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കുക : info.aayushihealthcare@gmail.com

2017, മേയ് 25, വ്യാഴാഴ്‌ച

എന്താണ് മൈഗ്രേൻ?

മൈഗ്രേന്‍ അഥവാ ചെന്നികുത്തു പല തരത്തിൽ പെട്ട തലവേദനകളിൽ ഒന്നാണ്. നാലിലൊന്നു സ്ത്രീകളും പന്ത്രണ്ടില്‍ ഒരു ഭാഗം പുരുഷന്മാരും മൈഗ്രെയ്ന്‍ കൊണ്ടു കഷ്ടപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

എന്താണ് മൈഗ്രേൻ?

തലയുടെ ഏതെങ്കിലും ഭാഗത്തോ മുഖത്തിന്റെ വശങ്ങളിലോ പിൻകഴുത്തിലോ ആവർത്തിച്ചുവരുന്നതും നീണ്ടുനില്‍ക്കുന്നതുമായ കഠിനമായ വേദനയാണ് മൈഗ്രേൻ. ട്രെസ്‌ക് എന്നു വിളിക്കുന്ന ജീനാണ് നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട ഈ അസുഖത്തിനു കാരണമെന്നാണ് ഓസ്‌ഫോർഡ് സര്‍വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ട്രെസ്‌ക് ജീനിനു വ്യതിയാനം സംഭവിച്ചവരിൽ ചില ബാഹ്യകാരണങ്ങളാല്‍ തലച്ചോറിലെ 'വേദനാകേന്ദ്രങ്ങള്‍' ഉത്തേജിപ്പിക്കപ്പെടും. അത് മൈഗ്രേയ്‌നായി അനുഭവപ്പെടും.

http://aayushiayurveda.com/headaches/ayurvedic-treatment-for-migraine

ലക്ഷണങ്ങൾ

തലവേദനയുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഇത് മൈഗ്രേനാണോയെന്നു തിരിച്ചറിയാം. മൈഗ്രേന്‍ മൂലമുള്ള അസ്വസ്ഥതകള്‍ 12 മണിക്കൂർ മുതല്‍ 48 മണിക്കൂർ വരെ നീണ്ടുനില്‍ക്കാറുണ്ട്. ഇതിനൊപ്പം ചിലർക്ക് ചര്‍ദ്ദിയും ശരീരഭാഗങ്ങളിൽ വേദനയും അനുഭവപ്പെടാറുണ്ട്.
താഴെ പറയുന്നവയാണ് മൈഗ്രേയ്‌നിൽ സാദാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ:
  • വേദന: വശങ്ങളിൽ നിന്നും തുടങ്ങി തലയുടെ പുറകുവശത്തേക്കു വ്യാപിക്കുന്ന വിധത്തിലാണ് മൈഗ്രൈൻ വേദന ചിലർക്കുണ്ടാവുന്നത്. ഇത് കൂടിക്കൂടി വരികയും ചെയ്യും.
  • കണ്ണുകളിൽ വേദന: ചിലർക്ക് മൈഗ്രൈൻ കണ്ണുകളിൽ വേദനയുണ്ടാക്കാം.
  • പിൻകഴുത്തിൽ വേദന: ചിലർക്ക് തലയിലെ വേദന പിൻകഴുത്തിലേക്കു കൂടി വ്യാപിയ്ക്കും.
  • സൈനസ് ലക്ഷണങ്ങൾ: ചിലർക്ക് മൈഗ്രൈൻ സൈനസ് ലക്ഷണങ്ങളും കാണിക്കും. കണ്ണില്‍ നിന്നും വെള്ളം വരിക, മൂക്കടയുക എന്നിവയും തലവേദനയ്‌ക്കൊപ്പം ഉണ്ടാകും.
  • വലയങ്ങൾ: മൈഗ്രേനെങ്കില്‍ ചിലർക്ക് കണ്ണുകള്‍ക്കുള്ളിലോ തലയിലോ വലയങ്ങൾ കാണുന്ന പോലെ അനുഭവപ്പെടും. ഇത് കണ്ണടച്ചാലും കണ്ണു തുറക്കുമ്പോഴുമെല്ലാം ഉണ്ടാകാം. ഇടയ്കിടെയുണ്ടാവുന്ന ഇത് തലവേദന മാറുമ്പോൾ കൂടെ മാറുകയും ചെയ്യും.
  • ഉറക്കം: സാധാരണ തലവേദനകൾ ചിലപ്പോൾ ഉറങ്ങിയെഴുനേൽക്കുമ്പോൾ മാറിയെന്നിരിക്കും. എന്നാൽ മൈഗ്രൈൻ  ഉള്ളവർക്ക് ഉറങ്ങാൻ സാധിക്കില്ല. ചിലപ്പോൾ ഉറക്കമില്ലായ്മയും മൈഗ്രേയ്‌നിനുള്ള കാരണമാകാറുണ്ട്.

 

കാരണങ്ങൾ

മൈഗ്രേന്‍ പൊതുവെ ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കാറില്ല. പക്ഷേ പലപ്പോഴും ഒരു വ്യക്തിയുടെ സാധാരണ ജീവിതത്തെ അത് ദോഷകരമായി ബാധിക്കാറുണ്ട്. ഉച്ചത്തിലുള്ള ശബ്ദം, ശക്തിയുള്ള പ്രകാശം, കാറ്റ് തുടങ്ങിയവയെല്ലാം മൈഗ്രേന്‍ വരാൻ കാരണമാകാറുണ്ട്.
കൂടാതെ താഴെ പറയുന്ന കാരണങ്ങളാലും മൈഗ്രൈൻ ഉണ്ടായേക്കാം:
  • നിർജലീകരണം:  നിര്ജ്ജലീകരണമാണ് മൈഗ്രേനിന്റെ പ്രധാന കാരണം. ആവശ്യത്തിന് ജലം ഇല്ലാതെ ശരീരം ക്ഷീണിക്കുമ്പോൾ തല വേദന ഉണ്ടായേക്കാം.
  • മാനസിക സമ്മർദ്ദം: കടുത്ത മാനസിക സമ്മർദം ഏറ്റവും എളുപ്പം വഴി തുറന്നു കൊടുക്കുന്ന ഒന്നാണ് മൈഗ്രൈൻ. മാനസിക സമ്മർദ്ദമനുഭവിക്കുന്നയാൾക്കു  മൈഗ്രൈൻ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.
  • ക്ഷീണം: മൈഗ്രേനിന്റെ പ്രധാനപ്പെട്ട മറ്റൊരു കാരണമാണ് അമിത ക്ഷീണം. ശരീരത്തില്‍ ജലാംശം കുറയുമ്പോഴും ഇത്തരത്തിൽ ക്ഷീണം അനുഭവപ്പെടാം.
  • മദ്യ ഉപയോഗം: മദ്യത്തിന്റെ ഉപയോഗം മൈഗ്രേനിനെ ക്ഷണിച്ചു വരുത്തുന്നു.  കൂടിയ അളവിൽ മദ്യം ഉപയോഗിക്കുന്നത് മൈഗ്രേയ്‌നിനു കാരണമാവുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
    
മൈഗ്രേയ്‌നിനു പലപ്പോഴും ഗുളിക കഴിയ്‌ക്കുന്നവരുണ്ട്‌. ഇത്‌ എളുപ്പത്തിൽ ആശ്വാസം നൽകുമെങ്കിലും പാർശ്വഫലങ്ങളും ധാരാളമുണ്ട്‌. ഇതല്ലാതെയും മൈഗ്രേയ്‌നിനു ആയുർവേദത്തിൽ പല ചികിത്സാരീതികൾ ഉണ്ട്. അസഹ്യമായ ഈ തലവേദനയ്ക്കു ഫലപ്രദമായ ചികിത്സ ആവിഷ്കരിക്കാൻ ആയുർവേദത്തിൽ വർഷങ്ങളുടെ പരിചയ  സമ്പത്തുള്ള ആയുഷി ഹെൽത്ത് കെയർ സെന്ററിലെ സ്പെഷ്യലിസ്റ്റുകൾ  നിങ്ങൾക്കായി വൈദ്യ സഹായം നൽകുന്നു .
http://aayushiayurveda.com/contact-us/

കൂടുതൽ വിവരങ്ങൾക്കായി
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക  : aayushiayurveda.com
നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കുക : info.aayushihealthcare@gmail.com










ആസ്ത്മ രോഗത്തിനുള്ള ആയൂർവേദ ചികിത്സ

എന്താണ് ആസ്ത്മ?

ശ്വാസനാളത്തിൽ ഉണ്ടാകുന്ന സ്ഥായിയായ കോശജ്വലനം ശരീരത്തിൻറെ സ്വാഭാവിക രോഗപ്രതിരോധശേഷിയെ ബാധിക്കുന്നു. ഇതുമൂലം ശരീരത്തിൻറെ രോഗപ്രതിരോധ സംവിദാനം അമിതമായി പ്രതികരിക്കുകയും ശ്വാസംമുട്ടലും വലിവും ചുമയും കഫക്കെട്ടും ഉണ്ടാകുന്ന രോഗമാണ് ആസ്ത്മ.
അസെയിൻ എന്ന ഗ്രീക്ക് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ആസ്ത്മ എന്ന രോഗനാമം ഉദ്‌ഭവിച്ചിരിക്കുന്നത്. കിതയ്ക്കുക അല്ലെങ്കിൽ ആയാസപ്പെട്ട് ശ്വസിക്കുക എന്നാണ് ഇതിന്റെ അർഥം. 

കാരണങ്ങൾ 

ശ്വാസകോശത്തിൽ ഉണ്ടാവുന്ന സൂക്ഷമമായ പല മാറ്റങ്ങളും ആസ്ത്മയ്ക്ക് കാരണമാവാം, എന്നാൽ താഴെ പറയുന്നവയാണ് മുഖ്യമായ കാരണങ്ങൾ:
  • ശ്വാസനാളബാഹ്യകലക്കു വ്യാപകമായ നാശമുണ്ടാവുക
  • വായു അറകളുടെ ആധാരസ്തരത്തിന്റെ കനം വർധിക്കുക
  • കഫം ഉല്പാദിപ്പിക്കുന്ന കോശങ്ങൾ പെരുകുക വഴി കഫത്തിന്റെ അമിതോല്പാദനം നടക്കുകയും കഫത്തിന്റെ കട്ടിയും ഇലാസ്തികതയും കൂടുന്നു.

http://aayushiayurveda.com/respiratory-disorders/ayurvedic-treatment-for-asthma/

 

രോഗലക്ഷങ്ങൾ

ചെറിയ തോതിലുള്ള ചുമയിൽ ആരംഭിച്ചു വലിവിലേക്കും ശ്വാസം മുട്ടലിലേക്കും വികസിച്ചു വരുന്നതാണ് സാദാരണയായി ആസ്ത്മയിൽ കണ്ടുവരുന്നത്. കൂടാതെ താഴെ പറയുന്ന ചില രോഗലക്ഷണങ്ങളും കണ്ടുവരുന്നു.
  • ചുമ: പലപ്പോഴും ആസ്ത്മ ആരംഭിക്കുന്നത് തൊണ്ടയിൽ കാറിച്ചയോടു കൂടിയ ചുമയായിട്ടാണ്.  ഇവയിൽ കഫം ഉള്ളതും ഇല്ലാത്തതും ആയ ചുമ കാണാറുണ്ട്.
  • വലിവ്: ശ്വാസകോശത്തിലുടനീളം  ഉണ്ടാവുന്ന കോശജ്വലനത്തിലൂടെ ശ്വാസനാളത്തിന്റെ ഭിത്തിയിലെ പേശികൾ ചുരുങ്ങുന്നു. ഇതുമൂലം ശ്വാസനാളിയിലൂടെയുള്ള വായുസഞ്ചാരം ബുദ്ധിമുട്ടേറിയതാവുകയും വലിവുണ്ടാവുകയും ചെയുന്നു.
  • ശ്വാസംമുട്ട്: തൃപ്തി നൽകുന്ന അളവിൽ വായു ഉള്ളിലേക്ക്എടുക്കാനാവാത്തതാണ് ആസ്ത്മയിലെ മുഖ്യ പ്രശ്നം. ഇതുമൂലം ശ്വസനതോത് ഉയരുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യുന്നു.
എന്നാൽ കടുത്ത ആസ്ത്മയുള്ളവരുടെ ലക്ഷണങ്ങളായി കാണപ്പെടുന്നത് താഴെ പറയുന്നവയാണ്.
  • ശ്വാസംമുട്ടലിനെത്തുടർന്നു രോഗി തളരുകയും ശ്വസനതോത് അസ്വാഭാവികമായി കുറയുകയും ചെയ്യുന്ന അവസ്ഥ.
  • നെഞ്ചിടിപ്പ് കുറഞ്ഞു വരുക
  • തലകറക്കമോ ബോധക്ഷയമോ കാണപ്പെടുക.
  • രോഗിയുടെ ചുണ്ട് ചെവിയുടെ അറ്റം, വിരലറ്റങ്ങൾ എന്നിവിടങ്ങളിൽ ഇരുണ്ടചുവപ്പുനിറമോ നീലനിറമോ വ്യാപിക്കുക.

അപായസാധ്യതാഘടകങ്ങൾ (Risk Factors)

ആസ്ത്മയുടെ അടിക്കടിയുള്ള വർധനവിനുകാരണമാവുന്ന പ്രധാനപ്പെട്ട അപായസാധ്യതാഘടകങ്ങൾ ഇനിപറയുന്നവയാണ്:
  • ജനിതകം: ആസ്ത്മ രോഗത്തിന്റെ ത്രിത്വത്തെ "അട്ടോപ്പി" എന്ന് വിളിക്കുന്നു. കുടുംബങ്ങളിലെ രക്തബന്ധമുള്ളവരിൽ ഈ അട്ടോപ്പി ത്രിത്വം പലപ്പോഴും പലതലമുറകളിലും അവർത്തിച്ചുകാണാറുണ്ട്.
  • പാരിസ്ഥിതികം: ഒരാളിൽ ആസ്ത്മ ഉണ്ടാവാനിടയുളള ലക്ഷണങ്ങളെ പ്രകോപിപ്പിക്കാൻ അവർക്കു ചുറ്റുമുള്ള ഒട്ടനവധി സംഗതികൾക്കു സാധിക്കുമെന്നു അനിഷേധ്യമായ കാര്യമാണ്. ഇവയിൽ പ്രധാനമായത് അന്തരീക്ഷമലിനീകരണമാണ്. കൂടാതെ പൂച്ച പട്ടി എന്നിവയുടെ രോമം, പൂമ്പൊടി, വാഹനപുക, പൂപ്പൽ, വ്യാവസായിക വാതകങ്ങൾ എന്നിവയുടെ വര്ധിച്ചസാന്നിധ്യവും ആസ്ത്മയ്ക്ക് കാരണമാവാം.
  • പുകവലി: ആസ്ത്മയിൽ ശ്വസനശേഷി കുറയ്ക്കാൻ പുകവലി കാരണമാവുന്നു, ഒപ്പം ആസ്ത്മയിലുപയോഗിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്തിയെ കുറയ്ക്കുകവഴി രോഗനിയത്രണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
  • തൊഴിൽപരം: രണ്ടുതരം തൊഴിൽബദ്ധ ആസ്ത്മയാണ് സാദാരണയായി കണ്ടുവരുന്നത്. ചെറിയളവുകളിലായി ദീർകാലടിസ്ഥാനത്തിൽ ശ്വാസകോശത്തെ പ്രകോപിപ്പിക്കുകയും അതേത്തുടർന്ന് പ്രതിരോധപ്രക്രിയകളുടെ അമിതപ്രതികരണം അടിയ്ക്കടി ഉണ്ടാവുകയും ചെയ്യുന്ന തരം ആസ്മയാണു ഒരെണ്ണം. തൊഴിൽശാലയിലെ രൂക്ഷമായ ബാഷ്പ/പൊടി രൂപത്തിലെ മാലിന്യങ്ങളോ വാതകങ്ങളോ ശ്വസിച്ചാൽ ഉണ്ടാവുന്ന ശ്വാസകോശപ്രകോപനവും തുടർന്നു പെട്ടെന്നുണ്ടാവുന്ന ആസ്മയാണു രണ്ടാമത്തേത്.

ആസ്ത്മയിൽ അലർജിയുടെ പങ്ക്

 ചില വസ്തുക്കൾക്ക് എതിരെ ഉള്ള നമ്മുടെ ശരീരത്തിൻറെ പ്രതികരണം ആണ് അലർജി. ചില അത്യാവശ്യഘട്ടങ്ങളിൽ നമ്മുടെ ശരീരം പ്രതികരിക്കാൻ ആന്റിബോഡീസിനെ നിർമിക്കുന്നു. ആന്റിജൻ എന്ന് വിളിക്കപ്പെടുന്ന ഇവ നമ്മുടെ ശരീരത്തെ പല രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു.
 ശ്വാസകോശത്തിലൂടെ പൊടിയോ കണികകളോ ഉള്ളിലെത്തിയാൽ ശ്വാസകോശത്തിലെ പലതരം ശ്വേതരക്താണുക്കളുടെ സംഘങ്ങൾ പ്രകോപിതരാകുന്നു. സാധാരണനിലയ്ക്ക് രോഗപ്രതിരോധം നടത്തുന്ന വെളുത്ത രക്തകോശങ്ങൾ തന്നെയാണ് ഇവിടെയും പ്രതികരിക്കുന്നതെങ്കിലും ഈ പ്രതികരണം ആവശ്യമായ അളവിലും അധികമാകുന്നുവെന്നതാണ് ആസ്മയിലെ മുഖ്യപ്രശ്നം.

നിങ്ങളുടെ ആസ്ത്മ രോഗത്തിന്റെ  ശാശ്വത പരിഹാരത്തിനായി ഫലപ്രദമായ ചികിത്സയ്ക് ആയി ആയുഷി ഹെൽത്ത്  കെയറുമായി ബന്ധപെടാവുന്നതാണ് .  ആയുർവേദത്തിൽ വർഷങ്ങളുടെ  പരിചയ  സമ്പത്തുള്ള ആയുഷി ഹെൽത്ത് കെയർ സെന്ററിലെ  സ്പെഷ്യലിസ്റ്റുകൾ  നിങ്ങൾക്കായി ഏറ്റവും മികച്ച  വൈദ്യ സഹായം നൽകുന്നു . 
http://aayushiayurveda.com/contact-us/

കൂടുതൽ വിവരങ്ങൾക്കായി
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക  : aayushiayurveda.com
നിങ്ങളുടെ സംശയങ്ങൾ ഞങ്ങളെ അറിയിക്കുക : info.aayushihealthcare@gmail.com

2016, നവംബർ 19, ശനിയാഴ്‌ച

കഴുത്തുവേദനയെ ആയുർവ്വേദത്തിലൂടെ എങ്ങിനെ നേരിടാം??

കഴുത്തിന് നേര്‍ പിന്‍ഭാഗത്തോ, ഒരു പ്രത്യേക സ്ഥാനത്തോ, വ്യാപകമായോ, കഴുത്തിന് മുഴുവനായോ അനുഭവപ്പെടുന്നതാണ് കഴുത്തുവേദന.ഇക്കാലത്ത്  സാധാരണയായി കണ്ടു വരുന്ന ഒരു രോഗം ആണ് കഴുത്ത്‌  വേദന.ചെറിയ കുട്ടികളിൽ തുടങ്ങി പ്രായമായവരിൽ വരെ കണ്ടുവരുന്നതാണ്  കഴുത്തുവേദന. സ്ഥിരമായി കംപ്യൂട്ടറും മൊബൈലും ഉപയോഗിക്കുന്നതാണ് ഇതിനു പ്രധാന കാരണം. കൂടാതെ ഇന്ന് ശരീരം അനങ്ങി പണി എടുക്കുനതിൽ നിന്നും ഇരുന്നു പണി എടുക്കുതിലെക്ക്  നമ്മുടെ ജോലികൾ മാറി എന്നുള്ളത് തും ഒരു കാരണമാണ് . കംപുട്ടെറിലേക്ക് നോക്കിയുള്ള ഇരുപ്പ് കഴുത്തിന്റെ ആയാസം കൂട്ടുകയും അത് പിന്നീട് കഴുത്ത് വേദനയ്ക് കാരണമാകുകയും ചെയ്യുന്നുണ്ട്.ആവശ്യമായ വ്യായാമം കഴുത്തിന് ഇല്ലാത്ത തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരില്‍ വലിയ ശതമാനവും കഴുത്തു വേദനക്കാരാണ്. കഴുത്തിന്റെ താഴേക്കുള്ള ഭാഗത്തെ തേയ്മാനം വന്ന ഡിസ്ക്കുകള്‍ മൂലമുണ്ടാകുന്ന സ്പോണ്ടിലോസിസ് വളരെ വ്യാപകമായി കണ്ടുവരുന്നു. കൂടാതെ, എല്ലുകളില്‍ മുഴയുണ്ടാകുന്നതും  സുഷ്മനയെ സംരക്ഷിക്കുന്ന ഡ്യൂറായേയോ ഞരമ്പുകളേയോ സ്പര്‍ശിക്കുമ്പോഴും കഠിനമായ കഴുത്തുവേദനയുണ്ടാകുന്നു. 

http://aayushiayurveda.com/our-team

 മറ്റു കാരണങ്ങൾ

  •  കഴുത്തിന്‌ ഉണ്ടാവുന്ന ആഘാതം 
  •  മോശപെട്ട ശാരീരികനില 
  •  ട്യൂമറുകൾ
  •  പേശി വലിവ് 
  •  ഡിസ്ക് സംബന്ധമായ രോഗങ്ങൾ 
  •  കഴുത്തിനു ഉണ്ടാകുന്ന പരിക്കുകൾ

നിങ്ങൾ കഴുത്തുവേദനമൂലം ബുദ്ധിമുട്ടുന്നുണ്ടോ ?? പരിഹാരം ആയുർവേദത്തിലുണ്ട് 

കഴുത്തുവേദനക്ക്  മിക്കവരും ആയുർവേദ ചികിത്സ തിരഞ്ഞെടുക്കാൻ കാരണം ആയുർവേദത്തിൽ  പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നുള്ളതിനാലാണ് .ഇതിൽ ആദ്യമായി ചെയ്യുന്നത് നിങ്ങളുടെ കഴുത്തുവേദനയുടെ മൂല കാരണം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്യുക എന്നതാണ് .അതിനാൽ കഴുത്തുവേദന പൂർണമായും ഇല്ലാതാക്കാൻ ആയുർവേദ ചികിത്സയിലൂടെ സാധിക്കും.നട്ടെല്ലിന്റെ തകരാറുമായി ബന്ധപ്പെട്ടുള്ള കഴുത്തുവേദന വിഭിന്നമായിരിക്കും. ആയുർവേദത്തിൽ ഇതിന്റെ ചികിത്സകള്‍ ഗൌരവമേറിയതും ആണ് .കഴുത്തുവേദന പൂര്‍ണ്ണമായും വിട്ടുമാറാതിരിക്കുകയും ഇടയിക്കിടെ കഠിനമായി തിരിച്ചുവരികയുമാണെങ്കില്‍ ഗൌരവകരമായ ചികിത്സകള്‍ കൂടിയേ തീരു.തോളുവേദന, തലവേദന, കൈകടച്ചില്‍, ക്ഷീണം ഇതെല്ലാമായി ബന്ധപ്പെട്ടും കഴുത്തുവേദന വരാറുണ്ട്.കഴുത്തു ഭാഗത്തെ ഞരമ്പിനുണ്ടാകുന്ന ഞെരുക്കവും ഇറുക്കവും, കൈ കുഴച്ചില്‍, തരിപ്പ് എല്ലാം കഴുത്തുവേദനയുമായി ബന്ധപ്പെട്ടതാകാം.

നിങ്ങളുടെ കഴുത്തു വേദനയ്ക് ശാശ്വത പരിഹാരം വേണമെങ്കിൽ ഫലപ്രദമായ ചികിത്സയ്ക് ആയി ആയുഷി ഹെൽത്ത്  കെയറുമായി ബന്ധപെടാവുന്നതാണ് .
 അസ്ഥി ,സന്ധി ചികിത്സാ രംഗത്ത് ആയുർവേദത്തിൽ വർഷങ്ങളുടെ  പരിചയ  സമ്പത്തുള്ള ആയുഷി ഹെൽത്ത് കെയർ സെന്ററിലെ  സ്പെഷ്യലിസ്റ്റുകൾ  നിങ്ങൾക്കായി   വൈദ്യ സഹായം നൽകുന്നു .
http://aayushiayurveda.com/contact-us/

 കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ  വെബ്സൈറ്റ് സന്ദർശിക്കുക  : www.aayushiayurveda.com

2014, ജൂലൈ 24, വ്യാഴാഴ്‌ച

വിവിധതരം വാതരോഗങ്ങൾ


സന്ധിവാതം (Osteoarthritis)


http://aayushiayurveda.com/



ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ബാധിക്കുന്ന രോഗമാണിത്. സന്ധികളില്‍ ഉണ്ടാകുന്ന നീര്കെട്ടും, വേദനയും ആണ് ഇതിന്റെ ലക്ഷണം ശരീരത്തിലെ ചെറുതും വലുതുമായ ഏതു സന്ധികളെയും ഇത് ബാധിക്കുന്നു. കൈമുട്ട്, കാല്‍മുട്ട്, കൈപ്പത്തി, കാല്‍പാദം, ഇടുപ്പ്, നട്ടെല്ല് ഇങ്ങിനെ എവിടെയും ബാധിക്കാം. നാല്പതു വയസ്സ് കഴിഞ്ഞവരിലും, വണ്ണമുള്ള, ശരീരഭാരം കൂടിയ ആള്‍ക്കാരിലും ആണിത് പൊതുവേ കാണുന്നതെങ്കിലും, മുപ്പതു മുപ്പത്തഞ്ചു വയസായവരിലും അപൂര്‍വമായി കാണുന്നു.


തണുപ്പ് കാലത്ത് കാല്‍മുട്ടിനോ, കൈമുട്ടിനോ വേറേതെങ്കിലും സന്ധികളിലോ വേദന, പിടുത്തം, സന്ധികളിലെ ചലനവള്ളികള്‍ (ligaments) ക്ക് പിടിത്തം, രാത്രിയിലും, തണുപ്പുകാലത്തും വേദന കൂടുക, സന്ധികളില്‍ കുത്തുന്ന പോലെ വേദന തോന്നുക, കൈവിരലുകള്‍ക്ക് തരിപ്പ് തോന്നുക, ഇരിന്നെഴുനെല്‍ക്കുമ്പോള്‍ പിടിത്തം ഇവയൊക്കെ ലക്ഷണങ്ങള്‍ ആണ്. നീരും പ്രത്യക്ഷപെടാം. ഇതേ തുടര്‍ന്ന് പനിയും ഉണ്ടാകാം.

ആമവാതം (Rheumatoid Arthritis)



സ്വന്തം ശരീരത്തിന്റെ പ്രതിരോധസംവിധാനം തന്നെ ശരീരത്തിന് എതിരായി പ്രവര്‍ത്തിക്കുകയാണ് ആമവാതത്തില്‍ സംഭവിക്കുന്നത്‌. ചുരുക്കത്തില്‍ അലര്‍ജിയില്‍ ഉണ്ടാകുന്നത് പോലുള്ള മാറ്റമാണ് ഇവിടെയും ഉണ്ടാകുന്നത്. ഇതിനെ പൊതുവില്‍ ഓട്ടോ ഇമമ്യൂണ്‍ രോഗങ്ങള്‍ (autoimmune diseases) എന്ന് പറയുന്നു. കേരളത്തില്‍ മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ആമവാതം ഉണ്ട് എന്ന് കണക്കാക്കപെടുന്നു. ഇത് സാധാരണ ഇരുപതാമത്തെ വയസ്സില്‍ തുടങ്ങുന്നു, എങ്കിലും കുട്ടികള്‍ക്കും ഉണ്ടാകാം.


സന്ധികളിലെ ചര്മാവരണങ്ങളില്‍ നീര്കെട്ടു വന്നു തരുണാസ്ഥികളെയും സന്ധികളെയും ഒരുപോലെ ബാധിക്കുകയും, ഹൃദയം, വൃക്ക, കണ്ണിന്റെ നേത്രപടലങ്ങള്‍ ഇവയെ തകരാറിലാക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളെ ബാധിച്ചു ഹൃദയത്തിന്റെ പ്രശ്നം കൂടുന്ന രക്തവാതത്തിലേക്കും ഇത് നയിക്കാം. ആഴ്ചകളോ മാസങ്ങളോ കൊണ്ട് ഇത് പുരോഗമിക്കുന്നു. കൈകാല്‍ മുട്ടുകള്‍, കണങ്കാല്‍, മണിബന്ധം, വിരലുകള്‍ ഇവയെ തുടക്കത്തില്‍ ബാധിക്കാം. ശരിയായ ചികിത്സ തുടക്കത്തിലെ ചെയ്തില്ലെങ്കില്‍ സന്ധികള്‍ ഉറച്ചു അനക്കാന്‍ പറ്റാതാകും.

ലൂപസ് (Lupus)

ഇതും സന്ധികളില്‍ വലിയ വേദന ഉണ്ടാക്കും. തൊലിപ്പുറമേയുള്ള ചുവന്നു തടിക്കല്‍, സൂര്യ പ്രകാശം അടിക്കുമ്പോള്‍ ചൊറിച്ചില്‍ (Photosensitivity), ചുവന്നു തടിക്കല്‍ എന്നിവയുണ്ടാകാം. മുടി കൊഴിച്ചില്‍, കിഡ്നി പ്രശ്നങ്ങള്‍, ശ്വാസകോശത്തില്‍ ഫൈബ്രോസിസ് എന്നിവയും ഇതിന്റെ ലക്ഷണങ്ങള്‍ ആണ്.

ഗൌട്ട് (Gout)

ചില ആഹാരങ്ങള്‍, കിഡ്നി, ലിവര്‍, കൂണ്‍ ആല്‍കഹോള്‍ മുതലായവയുടെ അമിത ഉപയോഗം മൂലം യൂറിക് ആസിഡ് രക്തത്തില്‍ അടിഞ്ഞു കൂടി സന്ധികളില്‍ അതിന്റെ ക്രിസ്ടലുകള്‍ അടിഞ്ഞു കൂടി നീര്കെട്ടും, വേദനയും ഉണ്ടാക്കുന്നു. സന്ധികള്‍ രൂപവ്യത്യാസം വന്നു അനക്കാന്‍ വയ്യാതാകുന്നു. ഇതിനു ഗൌട്ട് എന്ന് പറയുന്നു. യൂറിക്കാസിടിന്റെ സ്ഥാനത്തു കാത്സ്യം ഫോസ്ഫേറ്റ് ആണെങ്കില്‍ സ്യൂഡോഗൌട്ട് എന്ന വാതം ആയിത്തീരുന്നു. പേശീ സങ്കോചം വഴി കൈ കാല്‍ വിരലുകളുടെ രൂപം മാറിയേക്കാം.

നടുവേദന (Backpain)

വളരെയേറെ ആളുകള്‍ക്ക് ഉണ്ടാകുന്ന രോഗമാണ് പുറം വേദന. നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് സ്ഥാനമാറ്റം സംഭവിക്കുക, ഡിസ്കുകള്‍ തേയുക, തെന്നി മാറുക, കശേരുക്കള്‍ക്ക് പരിക്കുകള്‍, വിവിധ തരം വാത രോഗങ്ങള്‍ ഇവ മൂലം നടുവിന് വേദനയുണ്ടാകുന്നു. സന്ധിവാതം (osteoarthritis) നട്ടെല്ലിനെയും ബാധിക്കാം, ഇത് ബാധിക്കുമ്പോള്‍ വേദനയുണ്ടാകും. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും പോലും വേദനയുണ്ടാകം. ഇത് കാലുകളിലേക്ക് ബാധിച്ചു, കാലുകള്‍ക്ക് മരവിപ്പും വേദനയും ഉണ്ടാകാം. ഈ അവസ്ഥയെ സയാറ്റിക്ക (sciatica) എന്ന് പറയുന്നു.


ഇന്നത്തെ ജീവിത ശൈലി, കൂടുതല്‍ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവര്‍, ഒട്ടും ജോലി ചെയ്യാതിരിക്കല്‍, കൂടുതല്‍ ഭാരം പൊക്കുന്ന ജോലി, അമിത വണ്ണം, മാനസിക സമ്മര്‍ദം, ഇവ കാരണമാകുന്നു പുകവലി, മദ്യപാനം ഇവയും നടുവേദന കൂടാന്‍ സാധ്യത ഉണ്ട്.
http://aayushiayurveda.com/vata-rogams/gout/


കമ്പ്യൂട്ടര്‍, ലാപ്ടോപ് ഇവ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍, കഴുത്തിലെ കശേരുക്കള്‍ക്ക് സ്ഥാന മാറ്റം സംഭവിച്ചു സ്പോണ്ടിലോസിസ് ഉണ്ടാകാം. ഇത് നട്ടെല്ലുകളെയും ബാധിക്കാം.
ശരിയായ ഇരിപ്പ്, ശരിയായ കിടപ്പ്, കൂടുതല്‍ നേരം ഇരുന്നു ജോലിചെയ്യുന്നവര്‍ അതിനനുസരിച്ചുള്ള കസേര ഉപയോഗിക്കുക, കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ണിനു നേരെ വെയ്ക്കുക, കഴുത്തു കൂടുതല്‍ വളയാതെ ഇരിക്കാന്‍ നോക്കുക. ഭാരം പൊക്കുമ്പോള്‍ നെഞ്ചോട്‌ ചേര്‍ത്തു നട്ടെല്ലിനു ആയാസം ഉണ്ടാകാതെ എടുക്കുക, ഇരുപതു കി മീ കൂടുതല്‍ ബൈക്ക് ഓടിക്കാതിരിക്കുക, നല്ല റോഡില്‍ മാത്രം ബൈക്കോ സ്കൂട്ടറോ ഓടിക്കുക, അര മണിക്കൂറില്‍ ഒരിക്കല്‍ എഴുനേറ്റു നടക്കുക ഇവയൊക്കെ ചെയ്‌താല്‍ നടുവേദന, പിടലി വേദന ഇവ വരാതെ സൂക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.

http://silverlinehospital.in/orthopaedic/contact-us.php









2014, ജൂലൈ 9, ബുധനാഴ്‌ച

വാതരോഗം ലക്ഷണങ്ങൾ


പ്രായം ആയവര്‍ക്ക് മാത്രം വന്നിരുന്ന ഒരു രോഗമായാണ് വാതത്തെ കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ചെറുപ്പക്കാരുടെ ഇടയിലും ധാരാളമായി കണ്ടു വരുന്നു. ലോക ജനസംഖ്യയിൽ നല്ലൊരു ശതമാനം ജനങ്ങള്‍ ഈ രോഗത്താല്‍ കഷ്ട്ടപ്പെടുന്നുണ്ട്. ആസ്ത്മ, അലര്‍ജി പോലെ കൂടുതലും തണുപ്പ് കാലത്താണ് വാത/സന്ധി രോഗങ്ങൾ കൂടുന്നത്. നമ്മുടെ നാട്ടില്‍ പണ്ടുമുതൽ ആയൂര്‍വേദം ആയിരുന്നു ഇതിനു ഫലപ്രദമായ ചികിത്സ.

കഠിനങ്ങളായ പഥ്യങ്ങള്‍, ചെലവ് കൂടിയ ചികിത്സകള്‍ ഇവയൊക്കെ ആയുർവേദത്തിൽ പതിവാണ്. പക്ഷെ ഒരു സാധാരണക്കാരനു താങ്ങാനാവാത്ത ചെലവും മറ്റു പല കാരണങ്ങളും കൊണ്ട് വേറെ വഴികൾ അന്യേഷിഷിച്ചു തുടങ്ങിയ അവസരത്തിൽ ആധുനിക വൈദ്യശാസ്ത്രത്തില്‍ അതിന്റെ സാധ്യതകളെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു. ഇന്ന് വളരെ ഫലപ്രദവും ചെലവ് കുറഞ്ഞതും ആയ ചികിത്സ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ കിട്ടുന്നു. തളര്‍ന്നു കിടക്കുന്ന എത്രയോ പേർ സൗഖ്യം പ്രാപിക്കുന്നു. തുടക്കത്തിലെ വേണ്ട ചികിത്സ എടുക്കണമെന്നതാണ് പ്രധാനം. രണ്ടോ മൂന്നോ ആഴ്ച തുടര്‍ച്ചയായി സന്ധിവേദന തോന്നിയാല്‍ ഉടന്‍ ഡോക്ടറിനെ കാണിക്കണം. കുറച്ചു കഴിയുമ്പോള്‍ ആ വേദന ഇല്ലാതായെന്ന് വരാം. ഞരമ്പിന്റെ നിരന്തരം ഉള്ള ഞെരുക്കള്‍ വഴി അതിന്റെ സംവേദനക്ഷമത നശിക്കുന്നതാണ് കാരണം. ഇത് പിന്നെ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കും. അങ്ങനെ അത് ഭേദമാക്കാന്‍ അലെങ്കില്‍ നിയന്ത്രിച്ചു നിര്‍ത്തി ആരോഗ്യപൂര്ണമായ ജീവിതം നയിക്കാന്‍ സാധിക്കാതെ വരും.

എന്താണ് വാതം (Arthritis)?
http://aayushiayurveda.com/
സന്ധികളിലെ നീർക്കെട്ട് അല്ലെങ്കില്‍ കോശജ്വലനം (inflammation) ആണ് വാതം. ഒന്നില്‍ കൂടുതല്‍ സന്ധികളില്‍ നീര്കെട്ടും, വേദനയും, അനുബന്ധ അസ്വസ്ഥതകളുമാണ് ഇതിന്റെ ലക്ഷണങ്ങൾ.
പലതരം വാതരോഗങ്ങളുണ്ടെങ്കിലും സന്ധിവാതം, ആമവാതം, ലൂപസ്, ഗൌട്ട് ഇവയാണ് പ്രധാനപ്പെട്ടവ. പിന്നെ അതുമായി ബന്ധപെട്ട സന്ധി വേദനകളും.

വാതം - പൊതുവേയുള്ള ലക്ഷണങ്ങള്‍

1) സന്ധികളില്‍ വേദന, പ്രത്യേകിച്ച് രാത്രികാലങ്ങളിലും രാവിലെയും
2) സന്ധികള്‍ക്ക് ചുറ്റും ചൂട്
3) സന്ധികള്‍ ചലിപ്പിക്കാന്‍ പറ്റാതെ വരിക
4) പിടുത്തം, മുറുക്കം
5) നീര് കാണുക, തൊലി ചുമക്കുക
6) ചര്‍മ്മം ചുവന്നു വരിക
7) പനി, വായ്ക്കു അരുചി

വാതം - പൊതുവേയുള്ള കാരണങ്ങള്‍

  • കഠിനാധ്വാനം, ഭാരം ചമക്കുന്ന ജോലി, വിശ്രമം ഇല്ലാത്ത ജോലി
  • സന്ധികളിലെ നീർക്കെട്ട് , തേയ്മാനം
  • സന്ധികളിലെ പരിക്കുകള്‍, കായികാധ്വാനം കൂടുതലുള്ള കളികള്‍
  • സിനോവിയല്‍ ദ്രാവകം കുുറഞ്ഞു എല്ലുകള്‍ കൂട്ടിമുട്ടാന്‍ ഇടവരുക
  • പാരമ്പര്യം
  • ശരീരത്തിന്റെ ഭാരം കൂടുക

പരിഹാര മാര്‍ഗങ്ങള്‍

  1. മൊത്തം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടത്തക്ക വണ്ണം വ്യായാമവും, ശരീരത്തിന്റെ പൊക്കത്തിനനുസരിച്ചു മാത്രം ഉള്ള ഭാരം നില നിര്‍ത്തുകയും ചെയ്യുക.
  2. ശരിയായ ചികിത്സ. അതിനു പരിചയം ഉള്ള Physiatrist ഡോക്ടര്‍മാരെ മാത്രം, അല്ലെങ്കില്‍ നല്ല ഇതര വൈദ്യന്മാരെ കാണുക.
  3. അങ്ങനെ ശരിയായ മരുന്നും, ഫിസിയോതെറാപ്പിയും ചെയ്യുക.
  4. കാത്സ്യം, വൈറ്റമിന്‍ ഡി ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
  5. വ്യായാമം നിര്‍ത്താതെ തുടരുക

ചുരുക്കം
ജോലിയോ വ്യായാമമോ ഇല്ലാതെ സുഖിച്ചുള്ള ജീവിതം നാല്‍പതു വയസ്സിനു മുമ്പ് തന്നെ പ്രശ്നം ഉണ്ടാക്കും. നാല്‍പതു വയസ്സ് കഴിഞ്ഞാല്‍ വ്യായാമമില്ലാത്ത എല്ലാ ആളുകൾക്കും, ജീവിത ശൈലീ രോഗങ്ങള്‍ വരും. അതുകൊണ്ട്, ജീവിത ശൈലീ രോഗങ്ങള്‍ വന്നാല്‍ അതനുസരിച്ച് ചിട്ടയായ ജീവിതം നയിക്കണം. പിന്നെ ഇങ്ങനെയുള്ള രോഗം വന്നാല്‍ വ്യായാമത്തിന് പ്രാധാന്യം കൊടുക്കുകയും, അത് ചെയ്തു ശരീരം ആരോഗ്യത്തില്‍ നിര്‍ത്തണം എന്ന ഒരു താല്പര്യം ഉണ്ടാകുകയും വേണം. പ്രത്യേകിച്ച് സന്ധിരോഗങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം മരുന്നിനെക്കള്‍ വ്യായാമത്തിന് ആണ്.